Interview with Maneka Sanjay Gandhi

m

By Sruthi Vijayakrishnan

Published in Samakalika Malayalam Weekily.

വൈക്കം മുഹമ്മദ് ബഷീർ തന്റെ കഥകളിലൂടെ അവതരിപ്പിച്ച ലോക വീക്ഷണത്തിൽ മനുഷ്യനും പ്രകൃതിയും മൃഗങ്ങളുമൊക്കെയുള്ള “അണ്ഡകടാഹം” മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക യാഥാർതഥ്യം പരിശോധിച്ചാൽ വികസനമെന്നത് മനുഷ്യന് വേണ്ടി മാത്രമെന്ന

DSCN1819

Interview with Maneka Gandhi

നിലയിലാണ്, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വികസനമെന്നത് ഇന്ന് വലിയ ചർച്ചാവിഷയവും ഒരു സാമൂഹിക ആവശ്യകതയുമായി കാണുന്നു എന്നാൽ ഇതിനുവേണ്ടി ശബ്ദമുയർത്തുന്നവർ വളരെ കുറവാണുതാനും. നയം രൂപീകരിക്കേണ്ട രാഷ്ട്രീയ പ്രവർത്തകരിലും വിരലിലെണ്ണാവുന്നവർ മാത്രമേ പ്രരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരായിട്ടുള്ളൂ . അതിൽ തന്നെ മൃഗ സംരക്ഷണ പ്രവർത്തകരായി എത്ര പേർ എന്നത് ഒരു ചോദ്യമാണ് .
മേനക ഗാന്ധി ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഒരു മറുപടിയാണ്.നമ്മുടെ ആവാസ വ്യവസ്ഥിതിയിൽ മനുഷ്യനോടൊപ്പം തന്നെ പ്രാധാന്യം പ്രകൃതിക്കും മൃഗങ്ങൾക്കുമുണ്ട് എന്നു വിശ്വസിക്കുകയും അതിനുവേണ്ടി വളരെ ശക്തമായ നിലപാടുകളും തീരുമാനങ്ങളും എടുക്കുകയും ചെയ്ത വ്യക്തിയാണ് മേനക ഗാന്ധി. സംസാര ശേഷി ഇല്ലാത്ത മിണ്ടാ പ്രാണികൾക്കു വേണ്ടി ശബ്ദിക്കുന്ന ഏക രാഷ്ട്രീയ പ്രവർത്തകയും ഒരുപക്ഷേ മേനക ആയിരിക്കും. മൃഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി ലോകത്തു തന്നെ ആദ്യമായി ഒരു മന്ത്രാലയമുണ്ടാക്കിയതും അതിനോട് ചേർത്തു വായിക്കേണ്ട ചരിത്രമാണ്, നെഹ്‌റു കുടുംബത്തിലെ അംഗമാണെങ്കിലും ആദര്ശപരമായി അവരുടെ എതിർ ചേരിയിലായിരുന്നു മേനകയ്ക്ക് എന്നും സ്ഥാനം. നിലപാടുകളിലെ വിട്ടുവീഴ്ച ഇല്ലായ്മയും എന്തും വെട്ടി തുറന്നു പറയുന്ന പ്രകൃതവും അവരെ എന്നും വിവാദങ്ങളുടെ തണലിൽ’ തന്നെ നിർത്തുന്നു

1956 ൽ സിഖ് കുടുംബത്തിൽ ജനിച്ച മേനക ഗാന്ധി പ്രശസ്തിയിലേക്കുയർന്നത്‌ 1974 ൽ കോൺഗ്രസിന്റെ യുവതുർകിയായിരുന്ന സഞ്ജയ്ഗാന്ധിയെ വിവാഹം കഴിച്ചതോടെയാണ്. എന്നാൽ മേനകയിലെ യഥാർത്ഥ പോരാളി പുറത്തു വരുന്നത് ഭർത്താവായ സഞ്ജയ് ഗാന്ധിയുടെ അകാലത്തിലുള്ള മരണശേഷമായിരുന്നു . ഏഴുപതുകളിൽ പത്രവ്രവർത്തനത്തിലൂടയാണ് മേനക പൊതുരംഗത്തേക്കു പ്രവേശിച്ചത് . “സൂര്യ” മാസികയുടെ എഡിറ്റർ ആയിരുന്നപ്പോൾ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ബാബു ജഗ്ജിവാൻ റാമിന്റെ മകന്റെ വിവാദമായ ചിത്രങ്ങൾ പ്രസിദ്ധികരിച്ചതു ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടേറെ കോളിളക്കം ഉണ്ടാക്കിയ വാർത്തയായിരുന്നു മാത്രമല്ല അത് ജഗ്ജിവാൻ റാമിന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കുകയും ചെയ്തു . ഭർത്താവിന്റെ മരണശേഷം രാഷ്ട്രീയത്തിലിറങ്ങിയ മേനക “രാഷ്ട്രീയ സഞ്ജയ് മഞ്ച്” എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുകയും അതിനുശേഷം വന്ന ആദ്യ തിരഞ്ഞെടുപ്പിൽ (ആന്ധ്ര പ്രദേശിൽ) മത്സരിച്ച അഞ്ചിൽ നാലു സീറ്റു നേടി തങ്ങളുടെ ശക്തി തെളിയിക്കുകയും ചെയ്തു. പിന്നാലെ ജനതാദളിലും പിന്നീട് ബിജെപി യിലുമെത്തിയ അവർ മിക്കവാറും എല്ലാ കോൺഗ്രസ് ഇതര മന്ത്രിസഭകളിലും അംഗമായിരുന്നു .

താൻ കൈവെച്ച എല്ലാ മേഖലകളിലും ശരിയായ ദിശാബോധത്തോടുകൂടി മാറ്റം സൃഷ്ടിക്കാൻ മേനക ഗാന്ധിക്ക് കഴിഞ്ഞു എന്നതൊരു യാഥാർഥ്യമാണ്. മൃഗ സംരക്ഷണ വകുപ്പ് മാത്രമല്ല മേനകഗാന്ധിയുടെ സംഭാവന. ഭാരതത്തിൽ ദേശിയ മൃഗശാല അതോറിറ്റിയും അവർ മുൻക്കൈയെടുതാണ് സ്ഥാപിച്ചത്. പൊതുസ്ഥലങ്ങളിൽ വന്യമൃഗങ്ങളെ പ്രദർശിപ്പിക്കുന്നത് തടയുകയും അവയുടെ ക്ഷേമത്തിനായി മൃഗ സംരക്ഷണ ബോർഡ് സ്ഥാപിക്കുകയും ചെയ്തു . തെരുവു നായ്ക്കളെ കൊല്ലുന്നതിനു പകരം അവയെ വന്ധീകരിക്കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചത് മേനക ഗാന്ധിയാണ് . ഇതിലെ ശാസ്ത്രീയമായ വശം മനസ്സിലാകാതെയാണ് ഇന്നും തെരുവ് നായ ശല്യത്തിൽ തങ്ങളുടെ സഹജീവീകളായ മൃഗങ്ങളെ കൊല്ലാൻ മനുഷ്യൻ ഉറച്ചു നിൽക്കുന്നത് .

വനം പരിസ്ഥിതി മന്ത്രി ആയിരുന്നപ്പോൾ മുൻക്കൈയെടുത്താണ് കോസ്റ്റൽ സോൺ , ഹെറിറ്റേജ് സൈറ്റ് സംരക്ഷണം, എന്നിവയ്ക്ക് മാറ്റം വരുത്തിയത്. പ്രകൃതിയിലും മൃഗങ്ങളിലും മാത്രമല്ല നാം ഇന്ന് കാണുന്ന പങ്കാളിത്ത പെന്ഷന്റെ ആദ്യ രൂപമായ ഓസിസ് ഇന്റെ പുറകിലും സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്ന മേനക ഗാന്ധി ആയിരുന്നു.പീപ്പിൾ ഫോർ അനിമൽ എന്ന മൃഗ സംരക്ഷണ സംഘടനാ 1992 ൽ അവർ രൂപികരിച്ചതാണ് . ഒട്ടനവധി മൃഗ സംരക്ഷണസംഘടനകളിൽ പ്രവർത്തിക്കുന്നതിനും മൃഗങ്ങൾക്കു വേണ്ടി ആശുപത്രി നടത്തുന്നതിനും ഇന്നും അവർ സമയം കണ്ടെത്തുന്നു .അങ്ങനെ രാഷ്ട്രീയത്തിൽ മാത്രമല്ല വ്യക്തിപരമായും മൃഗ സംരക്ഷണ പ്രവർത്തനങ്ങൾക്കു മേനക ഗാന്ധി നേതൃത്വം കൊടുക്കുന്നുണ്ട് .
ഇപ്പോഴത്തെ എൻ.ഡി .എ സർക്കാരിൽ വനിതാ ശിശു ക്ഷേമ മന്ത്രിയായ മേനക ഗാന്ധി തന്റെ നിലപാടുകളും വീക്ഷണങ്ങളും മലയാളം വാരികയ്ക്ക് വേണ്ടി പങ്കു വയ്ക്കുന്നു

വനിതാ-ശിശു വികസന മന്ത്രാലയത്തിനു കീഴിൽ ഇപ്പോൾ മുൻഗണനയിലുളള പദ്ധതികൾ എന്തൊക്കെയാണ് ?
സ്ത്രീകളുടേയും കുട്ടികളുടേയും സമഗ്ര വികസനവും സുരക്ഷയുമാണ് മന്ത്രാലയത്തിന്റെ വിശാല ലക്ഷ്യം. സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ മൊബൈല്‍ ഫോണുകളിലുമൊരു അപായ ബട്ടൺ ഘടിപ്പിക്കണം .പുതിയതായി പുറത്തിറങ്ങുന്ന ഫോണുകളില്‍ ഈബട്ടനുകള്‍ ഉൾപെടുത്തും . പഴയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഫോണിന്റെ കമ്പനിയുമായി ബന്ധപ്പെട്ട്ബട്ടന്‍ സൗകര്യം ഏര്പ്പെ്ടുത്തണം. സ്ത്രീ ഏന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ ആ ബട്ടനില്അ്മര്ത്തി യാല്‍ സെറ്റ് ചെയ്തിരിക്കുന്ന 10 നമ്പറിലേക്ക് കോള്‍ പോവുകയും ഉടന്‍ സഹായം ലഭ്യമാവുകയും ചെയ്യുന്ന സംവിധാനമാണിത് 2017 ജനുവരിക്കകം ഈ സംവിധാനം എത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ . നിലവിൽ GPS, പോലീസിനെ അറിയിക്കുന്ന സംവിധാനമുണ്ടെങ്കിലും ഇത്തരത്തിലുള്ള അപായ ബട്ടൺ സ്ത്രീ സുരക്ഷയക്ക് കൂടുതൽ മുതൽകൂട്ടാകും .

രണ്ടാമതായി , എല്ലാ കമ്പനികളുടേയും അകത്ത് തന്നെ ഒരു അന്വേഷണ സമിതി രൂപികരിക്കാനുള്ള ശ്രമത്തിലാണ് . അങ്ങനെയാണെങ്കിൽ ജോലി സ്ഥലത്തെ ലൈoഗിക പീഡനം ഒരു പരിധി വരെ കുറയും. പിന്നെ സമൂഹ മാധ്യമങ്ങളിലെ ട്രോൾ നിയന്ത്രണത്തിലൂടെ ഇന്്റങര്നെ റ്റ് വഴിയുള്ള പീഡനങ്ങള്‍ കുറയ്ക്കാം. ട്രോളിന് ഇരയാകുന്ന സ്ത്രീകള്ക്ക് പരാതി നല്കുൂന്നതിന് വേണ്ടി ട്വിറ്ററില്‍ പ്രത്യേകം ഹാഷ് ടാഗ് തുടങ്ങിയിട്ടുണ്ട് മാത്രമല്ല ട്വിറ്ററിന്‍െറ ഇന്ത്യയിലെ പൊതുനയവിഭാഗം മേധാവി മഹിമ കൗളു പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ചര്ച്ച്യില്‍ പറഞ്ഞിരുന്നു. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ ദേശീയ വനിത കമീഷന് കൈമാറും . മറ്റൊന്ന് മനുഷ്യക്കടത് നിയന്ത്രിക്കുക ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

സ്ത്രീകളുടെ മെറ്റേർനിറ്റി ലീവ് 8 മാസമായി ഉയർത്തുന്ന കാര്യത്തിൽ തൊഴിൽവകുപ്പ് മന്ത്രാലയത്തിൽ നിന്ന് അനുകൂല തീരുമാനം ലഭിചിട്ടില്ലല്ലോ?

അനുകൂല തീരുമാനം പൂർണമായി ലഭിചിട്ടില്ലാന്ന് പറയാൻ കഴിയില്ല .പ്രസവാവധി എട്ട് മാസമായി ഉയര്ത്ത്ണമെന്ന് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ തന്നെയാണ് ആവശ്യപ്പെട്ടത് .അത് അങ്ങനെ തന്നെയാകാൻ ഞാനും ആഗ്രഹിച്ചു . ആദ്യ ആറുമാസത്തെ മുലപ്പാൽ നവജാതശിശുവിന് വളരെ പ്രധാനമാണ് .പോഷകക്കുറവു നികത്താനും അതിസാരം പോലെയുള്ള രോഗങ്ങൾ കുഞ്ഞുങ്ങളിൽ തടയാനും, എല്ലാത്തിനുമുപരി ശിശു മരണ നിരക്ക് കുറയ്ക്കാനും ഇത് സഹായകമാകും .
ഇപ്പോനടക്കുന്നത്എന്താണ്? ടിന്നില്‍ വരുന്ന ഏതെങ്കിലും പാല്പ്പൊ ടിയാണ് ഒന്നരമാസം ആകുന്നതിനു മുന്പേ് കുഞ്ഞ് കുടിക്കുന്നത്. അമ്മമാർ ആണെങ്കിൽ ഇടവേളകളിൽ മുലപ്പാൽ ഓഫീസുകളിലെ ടോയിലറ്റില്‍ പിഴിഞ്ഞ് കളയുന്നു .ഇത്കാരണമാണ് തൊഴിൽ മന്ത്രാലയത്തിൽ പ്രസവാവധി ദീര്ഘികപ്പിക്കാന്‍ ശുപാര്ശേ ചെയ്തുകൊണ്ട് കത്തയച്ചത് . ആറര മാസം വരെ നീട്ടി നൽകാമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. എട്ട് മാസം നൽകിയാൽ കമ്പനികൾ സ്ത്രീകൾക്ക് ജോലി നൽകുന്നതിൽ വിവേചനം കാണിക്കുമോനൊരു ഭയം പലരും ചൂണ്ടി കാണിച്ചു .എന്തായാലും ഇതിനായുള്ള കൂടിയാലോചനകള്‍ നടക്കുകയാണ്. സംഘടിത അസംഘടിത മേഖലയിലുള്ള സ്തീകള്ക്കും ഈ ആനുകൂല്യം ഉറപ്പാക്കാന്‍ നിര്ദ്ദേ ശിച്ചിട്ടുണ്ട്.1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് പ്രകാരം പ്രസവത്തിന് ആറ് ആഴ്ച മുന്പുംൊ പ്രസവത്തിനുശേഷം ആറാഴ്ചയും ആണ് കംമ്പനികളിലെ ജീവനക്കാര്ക്കു്ള്ള പ്രസവാവധി.പ്രസവത്തിനുശേഷം ആറാഴ്ച എന്നു പറയുമ്പോള്‍ കുട്ടിക്ക് വെറും നാല്പ്പ്ത്തിരണ്ടു ദിവസം പ്രായമേ ആകുന്നുള്ളൂ.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കു പ്രകാരം ഏറ്റവും കുറഞ്ഞത്‌ 14 ആഴ്ചയെങ്കിലും അവധി കൊടുക്കണമെന്നാണ് . മെമ്പറായിട്ടുള്ള രാഷ്ട്രങ്ങളോട് 18 ആഴ്ചയോ അതിൽ കൂടുതലോ നീട്ടി നല്കാനും പറയുന്നുണ്ട് . ഇപ്പോൾ നിർദേശം വെച്ചിരിക്കുന്ന പ്രസവാവധി പരിഗണിച്ചാൽ 18 ആഴ്ചയിൽ കൂടുതൽ പ്രസവാവധി നല്ക്കുന്ന 42 രാജ്യങ്ങളോടുകൂടെ ഇന്ത്യയും ചേരും മാത്രമല്ല ഇങ്ങനെ ഒരു അവകാശം സ്ത്രീ ജീവനക്കാർക്ക് നൽക്കുമ്പോൾ ‘labour hour’ കുറഞ്ഞുപോയിയെന്നല്ല കമ്പനികൾ കണക്കാക്കേണ്ടത് പകരം നാളത്തേക്ക് വേണ്ടിയുള്ള ഒരു ‘long term investment’ ആയി തിരിച്ചറിയുക . നല്ല തലമുറയെ വാർതെടുക്കേണ്ടത് നമ്മുടെ ചുമതലയാണ് . കുഞ്ഞുങ്ങൾ അമ്മയുടെ ലാളനയും മുലപ്പാലിന്റെ രുചിയും അറിഞ്ഞു തന്നെ വളരണം .

കേരളത്തിലെ തെരുവ് നായ ശല്യം കടിഞ്ഞാണിടാൻ എന്തുകൊണ്ട് താങ്കളുടെ ഭാഗത്തുനിന്നും അനുമതി ഉണ്ടാവുന്നില്ല ?
ഇതിനൊരുത്തരം തന്നെയാണ് ഞാൻ എന്നും എപ്പോഴും പറയുന്നത് . നായകളെ കൊല്ലുന്നതിലൂടെ വംശവര്ധ്ന നിയന്ത്രിക്കാനാകില്ല. വന്ധ്യംകരണംമാത്രമാണ് ഫലപ്രദമായ മാർഗ്ഗം. ഭാരതത്തിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുള്ളത്രെയും തെരുവുനായ്ക്കളെ കേരളത്തിലുമുള്ളൂ .എന്നാൽ അവിടങ്ങളിലൊന്നുമില്ലത്ത ചില പ്രശ്നങ്ങൾ കേരളത്തിലുണ്ട് . തെരുവ് നായ്ക്കളെ കൊല്ലുന്നതിനു പഞ്ചായത്തുകൾക്ക് രൂപ കൊടുക്കുകയാണ് പതിവ്., എന്നാൽ പലപ്പോഴും ഇത് ദുരുപയോഗം ചെയ്യാറുണ്ട് .കുറച്ചു നായ്ക്കളെ കൊല്ലുകയും അതിനേക്കാൾ കൂടുതൽ നായ്ക്കളെ കൊന്നതായി തെറ്റിദ്ധരിപ്പിച്ചു രൂപ വാങ്ങുകയും ചെയ്യും. തെരുവ് നായ നിയന്ത്രണത്തിനായി കേരളത്തിൽ ചെയ്യുന്നതുപോലെ നായ്ക്കളെ വിഷം കുത്തി വച്ച് കൊല്ലുകയോ അല്ലെങ്കിൽ എലെക്ട്രോക്യൂഷൻ (വൈദ്യുതി കടത്തി വിട്ടുള്ള മരണം ) നടത്തുകയോ ആണ് മുൻപ് ചെയ്യാറ് . ഇത്തരത്തിൽ കൊല്ലുന്നത് ക്രൂരത മാത്രമല്ല ഇതു കൊണ്ട് ഉദ്ദേശിച്ച ഫലവും കിട്ടുന്നില്ലായെന്നതാണ് വാസ്തവം കാരണം നായ്ക്കൾ വളരെ പെട്ടെന്ന് തന്നെ അവ ഒഴിഞ്ഞു പോയ സ്ഥലങ്ങളിൽ വന്നു പെരുകും എന്നുള്ളത് ഒരു വസ്തുതയാണ്. തൊണ്ണൂറുകളിൽ ലോക ആരോഗ്യ സംഘടന (WHO) യും വേൾഡ് അനിമൽ പ്രൊട്ടക്ഷൻ എന്ന സംഘടനയും ചേർന്ന് ഒരു മാർഗ്ഗനിര്ദേശ രേഖ (“Guidelines for Dog Population Management”)പ്രസിദ്ധപ്പെടുത്തിയിരുന്നു ഇതിൽ വളരെ വ്യക്തമായി തന്നെ വന്ധ്യംകരണം വഴി തെരുവ് നായ്ക്കളുടെ ജനസംഖ്യ എങ്ങനെ നിയന്ത്രിക്കാം എന്ന് പറഞ്ഞിട്ടുണ്ട് . വന്ധ്യംകരണം പരീക്ഷിച്ചു വിജയിച്ചിട്ടുള്ള ഒരു മാർഗമാണ്.
വന്ധ്യം കരിച്ച നായ്ക്കൾക്കു റാബീസ് കുത്തിവൽപുക്കൂടി നടത്തി അവരെ പഴയ സ്ഥലങ്ങളിൽ കൊണ്ട് വിടുക, പിന്നെ അവ ആരെയും കടിക്കില്ലായെന്ന് മാത്രമല്ല സ്ഥലം ഒഴിഞ്ഞു കൊടുക്കാത്തത് കാരണം പുതിയ നായ്ക്കൾ ആ സ്ഥലത്തേക്ക് വരികയുമില്ല . വന്ധീകരണം നടത്തിയതുകൊണ്ടു പ്രത്യുല്പാദനം നടത്താനുള്ള ശേഷിയുമില്ല . അങ്ങനെ തെരുവുനായ്കൾക്കു സ്വാഭാവിക മരണവും കാലാകാലങ്ങളിൽ അവയുടെ എണ്ണവും കുറയുന്നതായി കാണാം.

ഞാനും എന്റെ സംഘവും കേരളം സന്ദർശിച്ചു തെരുവുനായ്ക്കളുടെ ജനനനിയന്ത്രണം തടയാന്‍ നടപടികളെടുക്കണമെന്ന മുൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെുടുത്തിയിരുന്നു .തെരുവുനായ ശല്യം പരിഹരിക്കാന്‍ കേന്ദ്രസര്ക്കാതര്‍ അനുവദിക്കുന്ന കോടികളുടെ ഫണ്ട് കേരളം ഫലപ്രദമായിവിനിയോഗിക്കുന്നില്ലെന്നതു മറ്റൊരു വശമാണ് .വന്ധീകരണ പരിപാടിയാൽ ഒരുവര്ഷം കൊണ്ട് പരിഹരിക്കാവുന്നതെയുള്ളു തെരുവുനായ ശല്യം. എല്ലാ ജില്ലകളിലുമിത് ആരംഭിക്കാന്‍ സംസ്ഥാന സര്ക്കാതരിന് നിര്ദേുശം നല്കിനയിട്ടുണ്ട്. എന്നാൽ കുറച്ചു ജില്ലയില്‍ മാത്രമാണ്ഭാഗികമായെങ്കിലും ഇത് നടപ്പാക്കാന്‍ ശ്രമിച്ചത്. ആ സ്ഥലങ്ങളിലെല്ലാം ഇപ്പൊ തെരുവ് നായ്ക്കളുടെ ശല്യം കുറവാണ്

ഇതിനെല്ലാം പുറമെ കേരളത്തിലെ ഓരോ തെരുവിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അനേകം ഇറച്ചി കടകളുണ്ട് . മുൻസിപ്പൽ കോർപ്പേറഷൻ ആക്ട് അനുസരിച്ചു ഒരു ഇറച്ചിക്കടയുടെ മുന്നിൽ മറ്റൊരു ഇറച്ചി കടയോ , അവിടെ മൃഗങ്ങളെ കൊല്ലാനോ പാടില്ല . കെട്ടിടത്തിന്റെ അടഞ്ഞ സ്ഥലങ്ങളിൽ നിന്നുവേണം ഇറച്ചി വെട്ടേണ്ടത് . മാംസാവശിഷ്ടങ്ങൾ കഴിച്ചാണ് നായ്കൾ വളരുന്നത് . തുറന്ന പ്രദേശത്തുവെച്ചു കൊല്ലുകയും അത് വിൽക്കുകയുമൊക്കെ ചെയ്യുമ്പോൾ സ്വാഭാവികമായും അവിടെ തെരുവ് നായ്ക്കളും കാണും . ഇറച്ചി വാങ്ങാന്രംക്ഷിതാക്കള്‍ പറഞ്ഞയയ്ക്കുന്ന കുട്ടികളാണു കടിയേല്ക്കേളണ്ടിവരുന്നവരില്‍ ഒരു വിഭാഗം .ഇത് കൊണ്ട് പറഞ്ഞു വരുന്നത് നിയമങ്ങൾക്കനുസരിച്ചു എല്ലാ ഇറച്ചികടകളും യഥാക്രമം വ്യവസ്ഥപ്പെടുത്തുക . ഗ്ലാസ്സൊക്കെയിട്ട് സൂക്ഷിക്കുക

ഈ പ്രശ്നത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. തെരുവ് നായകളുടെ കാര്യത്തിൽ എനിക്കെതിരെ പരാതിനല്കിരയയാള്‍ നടത്തുന്ന അനാഥാലയം കുട്ടികളെ കടത്തുന്ന കേന്ദ്രമാണെന്ന വിവരം ലഭിച്ചിട്ടുണ്ട്– ഒരു വശത്തു കുട്ടികളെ കടത്തുകയും മറ്റൊരു വശത്തു ആദർശവാനായി അഭിനയിക്കുകയും ചെയ്യുന്നു . എന്താണ് ഇതിന്റെയൊക്കെയർത്ഥം ?

ഉദ്യോഗസ്ഥർ ആഴ്ചയിൽ ആറ് ദിവസം പണിയെടുക്കേണ്ടതുണ്ടോ?
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ആഴ്ചയിൽ അഞ്ചു ദിവസം ഓഫീസ് ജോലിയും രണ്ടു ദിവസം അവധിയും ഉദ്യോഗസ്ഥർക്ക് നൽകണമെന്നാണ് .എങ്കിലേ ജോലി ചെയ്യുന്നവർക്ക് അവരുടെ കുടുംബവുമായി ‘വാല്യൂ ടൈം’ ചിലവഴിക്കാൻ സാധിക്കുകയുള്ളൂ .വീട്ടുകാര്യങ്ങളിൽ കുടുംബ നാഥനും നാഥയും ഒരു പോലെ പ്രവർത്തിക്കണം . നല്ല കുടുംബങ്ങളാണ് നല്ല രാജ്യത്തിന് ആവശ്യം .

ഭ്രൂണ ലിംഗനിര്ണയയ പരിശോധന നിര്ബതന്ധമായും നടപ്പാക്കണമെന്ന് താങ്കളുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു , ഇപ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ ?

ഉണ്ട് . പെൺഭ്രൂണഹത്യ ഉൾപ്പെടെ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒട്ടും പിറകിലല്ല . ഓരോ മിനുട്ടിലും ഒരു പെൺഭ്രൂണഹത്യ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവും മറ്റുമായ കാരണങ്ങളാൽ ആൺകുട്ടികൾക്ക് സമൂഹത്തിൽ അനർഹമായ പരിഗണന ലഭിക്കുന്നതാണ് പെൺഭ്രൂണഹത്യക്ക് സാഹചര്യമൊരുക്കുന്നത് .
ഇതിനെതിരെ നിയമം നിലവിലുണ്ടെങ്കിലും ഇപ്പോഴും പെൺകുഞ്ഞുങ്ങളെ കൊല്ലുന്നതിന് യാതൊരൂ കുറവുമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സ്ത്രീകളോട് അവർക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് ആണോ,പെണ്ണോ എന്ന് നിർബന്ധമായും അറിയിക്കണം. മാത്രമല്ല അത് രേഖപ്പെടുത്തി വെയ്ക്കുകയും വേണം. ഇതിലൂടെ അവർ കുഞ്ഞിന് ജന്മം നൽകിയോ ഇല്ലയോ എന്ന കൃത്യമായ കണക്ക് ലഭിക്കുന്നതിന് സഹായിക്കും. ഈ പ്രശ്നത്തെ മറ്റൊരു മാർഗത്തിലൂടെ നോക്കിക്കാണാൻ ഭ്രൂണ ലിംഗനിർണയം സഹായിക്കും. പ്രസവങ്ങൾ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മാത്രം നടക്കുന്നു എന്ന് ഉറപ്പുവരുത്തിയാൽ നിരവധി പെൺശിശുഹത്യകൾ ഒഴിവാക്കാം. ലിംഗനിർണയം നടത്തുന്നവരെ ശിക്ഷിക്കലല്ല പെൺഭ്രൂണഹത്യ തടയുന്നതിനുള്ള സ്ഥായിയായമാർഗമാണ് കണ്ട് പിടിക്കേണ്ടത് .
ഇന്ത്യക്ക് പുറത്തു പല രാജ്യങ്ങളിലും സന്ദർശിച്ചിട്ടുണ്ടല്ലോ ഒരു മന്ത്രിയെന്ന നിലയിൽ വീക്ഷിക്കുമ്പോൾ മറ്റുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഏത് മേഖലയിലാണ് പുരോഗമിക്കേണ്ടത് ?
ഇത് ഇന്ത്യൻ സർക്കാറിന്റെ നയമായി പറയുന്നതല്ല . എന്റെ അഭിപ്രായമാണ്. ആരോഗ്യ രംഗത്താണ് നമ്മൾ കൂടുതൽ ഊന്നൽ നൽകേണ്ടത് . നാലിൽ ഒരാൾക്കിപ്പോ ക്യാൻസറുണ്ട് . പെട്ടെന്ന് ആളുകൾക്ക് അസുഖങ്ങൾ ഉണ്ടാകുന്നു . കക്കൂസ് ശുചിയല്ലെങ്കിലും രോഗങ്ങൾ പിടിപെടും . അസുഖം വന്നു കഴിഞ്ഞാൽ ഇതിനായി നല്ല ആശുപത്രികൾ വേണം . അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം നിലവിലുള്ള ആശുപത്രികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം

ജനങ്ങളുടെ ജീവിത നിലവാരം കുറച്ചു കൂടി മെച്ചപ്പെടേണ്ടതുണ്ട് . എന്തുകൊണ്ട് ആരും ഓർഗാനിക്ക് ഫുഡ് പരീക്ഷിക്കുന്നില്ല ? ജൈവവളം ഉപയോഗിച്ചു ഭക്ഷണ സാമഗ്രികൾ ഉൽപാദിപ്പിക്കുക . സ്ത്രീകൾക്കൊരു ഹെൽത്ത് കാർഡ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു . വർഷത്തിലൊരിക്കൽ ഈ ഹെൽത്ത് കാർഡ് ഉപയോഗിച്ച് TB, സ്തനാർബുദം തുടങ്ങീ രോഗങ്ങളുണ്ടോയെന്ന് തിരിച്ചറിയാനുള്ള വൈദ്യ പരിശോധന നടത്തണം . എല്ലാ ഗ്രാമങ്ങളിലും ശുദ്ധ ജലം , ജല സംഭരണം തുടങ്ങിയവ ഒരുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകണം . കാലാവസ്ഥ വ്യതിയാനം, മലിനീകരണം തുടങ്ങിയ കാരണങ്ങൾ മൂലം എല്ലാ വർഷവും ആളുകൾ മരിക്കുന്നുണ്ട് . ഇപ്പോൾ ലഭിക്കുന്ന വെള്ളം ആഹാരം എല്ലാത്തിലും മായമാണ്. ഈ ഒരു അവസ്ഥക്ക് ധനികനെന്നോ പാവപെട്ടവനെന്നോ എന്നില്ല . ഒരാൾ പൈസ കൊടുത്തു കുപ്പിയിലെ വെള്ളം വാങ്ങുമ്പോഴും മറ്റൊരാൾ സാദാ വെള്ളം കുടിക്കുമ്പോഴും , രണ്ടു പേരും കുടിക്കുന്നത് അണുബാധയുള്ള വെള്ളം തന്നെയാണ്. ഇക്കാര്യത്തിൽ എല്ലാവരും സമന്മാരാണ്. . ശുദ്ധ ജലം, ജൈവിക വളം ഉപയോഗിച്ചുള്ള ഭക്ഷണം, ഇതിലേക്ക് നമ്മൾ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

ഇപ്പോഴും ചില ഗ്രാമപ്രദേശത്തുള്ളർവർക്കു നല്ല വീടുകളില്ല . അടച്ചുറപ്പുള്ള നല്ല വീടുകൾ എല്ലാവർക്കുമുണ്ടാകണം ,ലോറി ബേക്കറിൻറെ ആർക്കിടെക്ച്ചറൽ സ്റ്റൈൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്.ഏറ്റവും കുറഞ്ഞ സമ്പത്തിൽ അവരവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന പാർപ്പിടങ്ങൾ.ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ ഇന്ത്യയിൽ വന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്

താങ്കളുടെ വിശ്വാസങ്ങളെക്കുറിച് …..
എല്ലാ മതത്തിലും വിശ്വാസമുണ്ട് പക്ഷേ സ്ഥാപിത വൽക്കരിക്കപ്പെട്ടമതങ്ങളോട് താല്പര്യമില്ല . ഒരു ചട്ടക്കൂടിനുള്ളിൽ മാത്രം ഒതുങ്ങുന്നവിശ്വാസമല്ല എന്റേത് . എന്റെ പ്രാർത്ഥനകളാണ് ഞാൻചെയ്യുന്ന പ്രവൃത്തികൾ . ഗുരുമൊഴികൾ കേട്ട് മനസ്സിലാക്കാറുണ്ട് . കേരളത്തിൽ വന്നപ്പോൾ ശ്രീ എമ്മിനേയും അമ്മയേയും (അമൃതാനന്ദ മയി ) കണ്ടിരുന്നു . സർവവുംഞാൻ ദൈവമായിട്ടാണ് വിശ്വസിക്കുന്നത് . വൃക്ഷം ദൈവമാണ് . അമ്പലത്തിലുംഗുരുദ്വാരയിലും നിത്യവും പോയി പ്രാർത്ഥിക്കുന്ന പതിവില്ല . പക്ഷേപ്രാർത്ഥനകളുണ്ട് . എന്നെ സംബന്ധിച്ച് എല്ലാം ഒരു പ്രാർത്ഥനയാണ് . എന്ത്ചെയ്യുന്നതുമൊരു പ്രാർത്ഥനയിലൂടെയാണ് . (“For me everything is a prayer. Everything I do as a prayer”).

താങ്കളുടെ ഒരു സാധാരണ ദിവസംഎങ്ങനെയാണ്? എന്തൊക്കെയാണ് പ്രവർത്തനങ്ങൾ?

പുലർച്ചേ എണീക്കും .കുറച്ചു നേരം വായിക്കും . വളരെ നേരത്തെ ഓഫീസിൽ എത്തുന്ന ആളാണ് ഞാൻ .ഇത് നോക്കൂ (കമ്പ്യൂട്ടറിലെ ഇ മൈൽസ് ചൂണ്ടിക്കാണിച്ചുകൊണ്ട്), എനിക്ക് വന്നമൈലുകളാണ് , ഒരു ദിവസം 3000 ത്തോളം മൈൽസ് വരാറുണ്ട് . അതെല്ലാം ഞാൻനോക്കി പരിഹാരം കണ്ടെത്തി കൊടുക്കാറുമുണ്ട് . . അനിമൽകൺസർവേഷനുവേണ്ടി ഇന്ത്യയിൽ ഇരുന്നൂറോളം യൂണിറ്റുകളുണ്ട് .ഇവയിൽ കൂടുതലും മൃഗ സംരക്ഷണവുമായി ബന്ധപെട്ടു വരുന്ന കത്തുകളാണ്.സ്ത്രീമുന്നേറ്റവും പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി ഫലംകാണുന്നു.അത് പോലെയുള്ള മറ്റു പരിപാടികൾ ആലോചനയിലാണ് . ഇങ്ങനെ ഓഫീസ് പരിപാടികൾ മുന്നോട്ടു പോകും . ഇതിനിടയിൽ ചില ആശുപത്രികൾ നോക്കി നടത്തുന്നുണ്ട്
ഇനി ഒഴിവ് ദിവസങ്ങളിൽ , ടി വി യിൽ വരാറുള്ള സിനിമകൾ കാണും .പുറത്തു പോയി സിനിമ കാണുന്ന പതിവ് കുറവാണ് . പിന്നെ എന്റെപൂന്തോട്ടം അത് ഇപ്പോ ഒരു കാടായി . വളരെ വിരളമായ പല ചെടികളുംമരങ്ങളും ഈ പൂന്തോട്ടത്തിലുണ്ട് മാത്രമല്ല പതിനഞ്ചോളം കുരങ്ങന്മാർമുപ്പതോളം നായകൾ പൂച്ചകൾ പക്ഷികൾ എല്ലാത്തിനും ഒരിടം ഞാൻ ഈപൂന്തോട്ടത്തിൽ കൊടുത്തിട്ടുണ്ട് .എനിക്ക് മിക്ക കാര്യങ്ങൾ ചെയ്യുന്നതിലും കൗതുകമുണ്ട് . ഇപ്പൊ എന്നെ നോക്കിയാൽ മനസ്സിലാവും ഞാൻ ആഭരണം ഇടാറില്ല പക്ഷെ എനിക്കതു ഇഷ്ടമാണ് . ഏതു ആഭരണത്തിന്റെയും ചരിത്രംചോദിച്ചു നോക്കു , ഞാൻ പറയും. മൺപാത്രനിർമാണത്തെ കുറിച്ച് ചോദിച്ചുനോക്കു ഞാൻ പറയും . ഏതിലാണോ ഇഷ്ടം തോന്നുന്നത് ആ വിഷയത്തെകുറിച്ച് വായിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യാറുണ്ട് . എഴുതാറുമുണ്ട് . എന്റെ സുഹൃത്തുക്കൾ കൂടുതലും എഴുത്തുകാരും ചിത്രകാരന്മാരുമാണ് .ഞാൻ അവരുടെ സൗഹൃദം ഇഷ്ടപ്പെടുന്നതിന് കാരണം അവരിൽ നിന്നുംഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും . രാഷ്ട്രീയ നേതാക്കളിൽ വളരെചുരുക്കം സുഹൃത്തുക്കളേയുള്ളു .

ഇപ്പോൾ വൈകുന്നേരങ്ങളിൽ എന്റെ കൊച്ചു മകൾ അനസൂയയോടൊപ്പം സമയം ചിലവിടാറുണ്ട് . രണ്ടു വയസ്സാകാൻ പോകുന്നു .ഡെൽഹിയിലുണ്ടാവുമ്പോൾ ചില ദിവസങ്ങളിൽ അനസൂയയെ പാർക്കിൽകൊണ്ട് പോയി മേഘങ്ങളേയും ചന്ദ്രനേയുമൊക്കെ കാണിച്ചു പുതിയ പുതിയപാട്ടുകൾ പഠിപ്പിച്ചു ഒരു മുത്തശ്ശിയുടെ കടമയും നന്നായിചെയ്യുന്നുണ്ട്.അങ്ങനെ എന്റേതായ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു

വനിതാ ശിശു ക്ഷേമ മന്ത്രിയെന്ന നിലയിൽ സ്ത്രീകളോട് പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നത്?
സ്ത്രീകള്‍ സാമ്പത്തികമായും സാമൂഹ്യമായും ശാക്തീകരിക്കപ്പെടണം . പുരുഷന്മാരോടൊപ്പം ദേശീയ വികസനത്തില്‍ അവര്‍ സുപ്രധാന പങ്ക് വഹിക്കുകയും വേണം .

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s