Interview with Dr.Roman Saini IAS

11847246_10205078175737224_1071368084_oBy SRUTHI VIJAYAKRISHNAN
Published on August 5, 2015 in Metro Vaartha (Malayalam Newspaper)
http://epaper.metrovaartha.com/558314/LIFE-KOZHIKODE/05-08-2015#page/1/1

റോമൻ ‘ റിച്വൽസ് ‘ എന്തെന്ന് മനസ്സിലാക്കാൻ റോമിലേക്ക്പോകേണ്ടതില്ല . ഡോക്ടർ , IAS  ഗിത്താറിസ്റ്റ് എന്നതിലെല്ലാമുപരി  നല്ലൊരു അധ്യാപകൻ കൂടിയായ റോമൻ സൈനി  സോഷ്യൽ മീഡിയയുടെ അപാരമായ സാധ്യതകൾപ്രയോജനപെടുത്തി  സിവിൽ സർവീസ് പ്രത്യാശികൾക്കായി  ഒരുക്കുന്ന  ഓണ്ലൈൻ  മാർഗനിർദേശമാണ് റോമൻ ‘റിച്വൽസ് ‘  . വിദ്യാ ഭ്യാ സത്തെ ക്കുറിച്ചും പഠനത്തെക്കുറിച്ചും അതെങ്ങനെ പകര്ന്നൽകണമെന്നതിനെക്കുറി ച്ചുമെല്ലാം വ്യത്യസ്തമായ  കാഴ്ച്ച പ്പാടാ ണ്  അദേഹത്തിന്നുള്ളത് .  നല്ലൊരു  “motivator”കൂടിയായ  സൈനിക്ക്  അദേഹത്തിന്റെ  യു ട്യൂബ്  ചാനലായ  അണ്അകാടെമിയിൽ  ഏകദേശം രണ്ടുലക്ഷത്തോളം  ഫോളോവേര്സ്  ആണ് ഉള്ളത് .

 ഇന്ത്യയില്‍  നിലവിലുള്ള തൊഴില്‍രംഗങ്ങളില്‍വെച്ച് ആകര്‍ഷണീയമായ ഒന്നാണ് സിവില്‍ സര്‍വീസ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, പോലീസ് സര്‍വീസ്, ഫോറിന്‍ സര്‍വീസ്, തുടങ്ങി ഇരുപത്തിനാലോളം വ്യത്യസ്ത സേവനമേഖലകളാണ് സിവില്‍ സര്‍വീസിൽ ഉൾപെട്ടിട്ടുളത്. പ്രതിവർഷം  അഞ്ചു  ലക്ഷത്തോളം പേരാണ്  സിവിൽ  സർവീസ് എന്ന മോഹവുമായി  പരീക്ഷ  എഴുതുബോൾ  അതിൽ വെറും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് തിര ഞെടുക്കപെടുക  .  മോഹങ്ങൾക്ക് വിലയിടുന്ന നമ്മുടെ നാട്ടിൽ ‘സിവിൽ സർവീസ്’  മോഹത്തിന് ലക്ഷങ്ങളാണ് കോചിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഈടാക്കുന്നത് . ലക്ഷങ്ങൾ ചിലവാക്കി  IAS പഠിക്കാനുള്ള സാഹചര്യം അപ്രാപ്യമാകുന്നവർക്ക്ഒരു തുണയായി തന്റെ അറിവുകൾ ഓരോദിവസവും റോമൻ പങ്കു വെയ്ക്കുകയാണ് .  റ്റവും   ി   മായ ഈ  പരീക്ഷ  വിജയി ക്കുകയെന്നത് വ്യക്തമായ പ്ലാന്നിങ്ങിലൂടേയും , കൃത്യമായ പഠനത്തിലൂടെയും സിവിൽ  സർവീസ്  മറികടക്കാമെന്ന് റോമൻ ഉദ്യോഗാർ ഥി കൾക്കു  കാണിച്ച് തരുന്നു . ഒരു നിബന്ധന മാത്രം  “roman rituals” പിന്തുടരണം 

 കുടുംബം 

രാജസ്ഥാനിലെ ജയ്പൂരിനടുത്ത്  കോട്ട് പുള്ളി എന്ന സ്ഥലത്താണ് സൈനിയുടെ  ജനനം .അച്ഛൻ എൻജിനീയറും അമ്മ വീട്ടമമയുമാണ്‌.  നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസം ,  ഡൽഹി  എയിംസിൽ നിന്ന്  എം ബി ബി എസ് ബിരുദം നേടിയ ശേഷം ലണ്ടനിലെ ട്രിനിടി കോളേജിൽ നിന്നും ഗിത്താർ പഠനവും  സ്വായത്തമാക്കി . ഇരുപത്തി ഒന്നാം  വയസ്സിൽ എം ബി ബി എസ് കഴിഞ്ഞ് ഹരിയാനയിലെ ദയാൽപുർ ഗ്രാമത്തിലാണ്  റോമൻ സൈനിക്ക്  ആദ്യമായി നിയമനം  ലഭിക്കുന്നത് . അവിടെയുള്ളവരുടെ  ജീവിത രീതികളും അക്ഷരാഭ്യാസമില്ലായ്മയും അവർ കടന്ന് പോകുന്ന ദുരിതങ്ങളും കണ്ട വേദനയോടെ , തന്റെ ലക്ഷ്യം വ്യാപിപ്പിക്കണമെന്ന്  അദ്ദേഹം തീരുമാനിച്ചു .   “ഒരു ഡോക്ടർക്ക്  രോഗികളുടെ അസുഖം നിയന്ത്രിക്കാൻ സാധിക്കും എന്നാൽ രോഗം വരാതെ  തടയണമെങ്കിൽ ചുറ്റുപാട് നന്നാവണം , അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവണം” അതാണ് തന്നെ സിവിൽ സർവീസിലേക്ക് അടുപ്പിച്ചതെന്ന് റോമൻ പറയുന്നു  . 2013    തന്റെ 22 –വയസ്സിൽ   എസ്  കരസ്ഥമാക്കിയ സൈനി സിവിൽ സർവീസ് പാസ്സായ ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരിൽ ഒരാളാണ്ഒന്ന് കൂടി വ്യക്തമാക്കിയാൽ , ഇരുപത്തി രണ്ട് വയസിനിടയിൽ  ചെറുപ്പക്കാരൻ കൊയ്ത നേട്ടങ്ങൾ അഭിമാനാർഹമാണ് .

 അണ്അകാടെമി 

 ഡൽഹിയാണ് IAS  കോ ച്ചി  ഗി ന്റെ  കേന്ദ്രമായി    കരുതപ്പെടുന്നത് . എന്നാൽഡൽഹിയിൽ പോകാതെ തന്നെ   IAS  പ്രപ്തമാക്കാമെന്നു റോമൻ ഉറപ്പ് നൽക്കുന്നുസിവിൽ സർവീസ് സ്വായത്തമാക്കാൻ  ഒരു ഓണ്ലൈൻ എഡ്യുക്കേഷ   പോർട്ടൽ രൂപികരിച്ചു സൈനി . അതിന് ‘ അണ്‍ അക്കാടെമി‘  എന്ന് പേരും നൽകി . പേരിനുമുണ്ട് ഒരു പ്രതേ കത  , “Un academy” . റോമന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസം വിലമതിക്കാനാവത്തതാണ് .

ഇതിലുടെ പഠനത്തിന് ആവശ്യമായ  സാമഗ്രികളും  വീഡിയോ ടുടോറിയൽസും സൗജന്യമായി റോമൻ വിദ്യാർ ഥി കൾക്ക് നൽക്കുന്നു . ആർക്കും എവിടെ വെച്ചും എപ്പോ വേണമെങ്കിലും ഇതിൽ പങ്കാളിയാവാം ,  സംശയങ്ങൾ ചോദിക്കാം അഭിപ്രായങ്ങൾ തുറന്നു പറയാം , എല്ലാം സൗജന്യമായി . എത്ര തിരക്കിനിടയിലും അതിനെല്ലാം മറുപടി റോമൻ ഓണ്ലൈനി ലൂടെ നൽകും .

 സിവില്സര്വീസ് പരീക്ഷയെഴുതുവാന്‍ ആഗ്രഹിക്കുന്നവര്ക്ക്  വഴികാട്ടിയാവുകയെന്നതാണ് റോമൻ സൈനിയുടെ ലക്ഷ്യം 

 ഐ.എ.എസ് നേടണം എന്നാഗ്രഹമുള്ളവര്‍ ആദ്യമായി ചെയ്യേണ്ടത് സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി മനസ്സിലാക്കുകയാണ്.  പ്രിലിമിനറി, മെയിന്‍,  ഇന്റര്‍വ്യൂ- എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുള്ള ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷ. ഈ പരീക്ഷയുടെ ഘടനയും നിബന്ധനകളും ഐച്ഛികവിഷയങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളുമെല്ലാം തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതു കൊണ്ട് തന്നെ സിവില്‍ സര്‍വീസ് പരീക്ഷ ‘എന്തെന്ന് ‘ റോമൻ സൈനി വിശദീകരിക്കുന്നുണ്ട്  .

 മറ്റ്  റാങ്ക്  ജേതാക്കളുടെ അനുഭവങ്ങളും അവർ പിന്തുടർന്ന വഴികളും അവരുടെ പഠന ശൈലികളുമെല്ലാം  അണ്‍ അകാടെമിയുടെ സൈറ്റിൽ റോമൻ  കാണിച്ചു തരുന്നു . ഈ വർഷം ഒന്നാം റാങ്ക് നേടിയ ഇറാ സിഗാളിന്റെ അഭിമുഖവും  തന്റെ സൈറ്റിൽ ഉൾപ്പെടുത്താൻ റോമൻ സൈനി മറന്നില്ല .

അങ്ങനെ  തങ്ങളുടെ കഴിവിനും പരിമിതികള്‍ക്കും അനുസരിച്ച് പ്ലാന്‍ ചെയ്താലേ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിക്കാന്‍ സാധിക്കൂയെന്നും  വ്യക്തമായ ദിശാബോധവും കൃത്യതയാര്‍ന്ന ആസൂത്രണവും ഉണ്ടെങ്കില്‍ ഐ.എ.എസ്. നേടിയെടുക്കുക ആര്‍ക്കും ബാലികേറാമലയല്ല  എന്നും  ഡോക്ടർ റോമൻ ഓർമിപ്പിക്കുന്നു .

  ഡോക്ടർ  എന്ന നിലയിൽ നിന്ന് കൊണ്ട് പരീക്ഷ ദിവസം നടത്തേണ്ട തെയ്യാറെടുപ്പുകളെ ക്കുറിച്ചും  റോമൻ  സൈനി തന്റെ ചാനലിലൂടെ  വിശദീകരിക്കുന്നുണ്ട്  . ഒരു വ്യക്തി നിഷ്കര്ഷിക്കേണ്ട വ്യായാമത്തെക്കുറിച്ചും  ഭക്ഷണ രീതികളെ കുറിച്ചുമെല്ലാം ഡോ.സൈനി കുട്ടികളുമായി പങ്കു വെയ്ക്കുന്നു . ചുരുക്കി പറഞ്ഞാൽ ഒരു  virtual ക്ലാസ്റൂമാണ് റോമൻ ഒരുക്കുന്നത് .

 വായന

 2013 ൽ  IAS ലഭിച്ച റോമൻ ഇപ്പോൾ  മദ്ധ്യ പ്രദേശ്‌ കേഡറിലാണ് ജോലി ചെയ്യുന്നത് . തന്റെ തിരക്ക് പിടിച്ച ജീവിതതിനിടയിലും അദേഹ്ഹം ഉദ്യോഗാർത്തികളുമായി സംവദിക്കാൻ സമയം കണ്ടെത്തുന്നു . . അവരെ പോലെ രാത്രി ഉറക്കമുപ്പേക്ഷിച്ച് അവർക്കായി പാഠങ്ങൾ തെയ്യാറാക്കുന്നു.
ഉദ്യോഗാര്‍ഥികളുടെ ബുദ്ധിവൈഭവവും ഐച്ഛികവിഷയത്തിലുള്ള പരിജ്ഞാനവും മാത്രമല്ല പൊതുവിജ്ഞാനവും വിശകലനപാടവവും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മുഖ്യമാണ് . അതിനു പരന്നവായന അത്യാവശ്യമാണെന് റോമൻ സൈനി പറയുന്നു . പത്ര വായനയിൽ എന്തൊക്കെ ശ്രദ്ധിക്കണം , എന്തൊക്കെ എഴുതി എടുക്കണം എന്നതിനെല്ലാം കൃത്യമായ മറുപടി ഡോക്ടർ  റോമൻ നൽകുന്നു മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പത്രം വായിക്കാമെന്നും ഏതൊക്കെ മേഖലകളിലാണ് സമയം നൽകേണ്ടതെന്നും അദേഹം കാണിച്ചു തരുന്നു .  .ഇതിനു ഒക്കെ പുറമേ  മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകൾ എളുപ്പ വഴിയിൽ  എങ്ങനെ ചെയ്യണമെന്നും  വളരെ വിശദമായി തന്റെ വീഡിയോകളിലുടെ അദേഹം കാണിച്ചു തരുന്നുണ്ട്  .

 ഇന്നത്തെ യുവ ജനത ഉദാഹരണമാക്കേണ്ട വ്യക്തിത്വമാണ്  ഡോ. റോമൻ. അദേഹ്ഹം  ഇന്നത്തെ ഇന്ത്യയെ പ്രതിനിധീ കരിക്കുന്നു . ദ്രിടനിശ്ച് യതോടും ആത്മ വിശ്വാസ ത്തോടും അതിർത്തികൾ താണ്ടി , വിജയത്തിൽ മുന്നേറുന്നു.

 താൻ  നേടിയത്  എല്ലാർക്കും നേടാൻ  കഴിയും എന്ന  ആത്മ വിശ്വാസമുണ്ട്റോമൻസൈനിക്ക്  . അത്  തന്നെയാണ്  ഇത്തരം  സംരംഭങൾ  തുടങ്ങാൻ  അദേഹത്തെപ്രേരിപ്പിചതും . 

 

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s