Interview with Anjali Gopalan

f5e258e1-f2f1-4aa2-a788-63d8f3acba45BY SRUTHI VIJAYAKRISHNAN
Published on Samakalika Malayalam Magazine by New Indian Express – 7th March 2016
http://epaper.malayalamvaarika.com/745943/Malayalam-Vaarika/07032016#dual/22/

ഭാരതത്തിന്റ്റെ ഭരണഘടന എല്ലാവരെയും സമന്മാരായി കാണാനും അവരുടെ വിശ്വാസങ്ങൾക്കും പ്രവൃത്തികൾക്കും സ്വാതന്ത്ര്യം നൽകാനും വിഭാവനം ചെയ്യുന്നു എന്നാൽ ഭിന്ന ലൈംഗിക ശീലത്തിന്റെ പേരിൽ ഈ സ്വാതന്ത്ര്യങ്ങളൊക്കെ നിഷേധിക്കപെടുന്ന ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. ഇവരെ സമൂഹം മാത്രമല്ല ഭരണകൂടവം അവരുടെ നിയമങ്ങളും മറ്റു പൗരന്മാരിൽ നിന്നും തരം തിരിക്കുന്നു. ഈ അവസരത്തിലാണ് 2009 ലെ ഡൽഹി ഹൈക്കോടതി വിധി പര്ശ്വവൽകരിക്കപെട്ട LGBT(ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാൻസ് ജെണ്ടർ) സമൂഹത്തിനു പ്രതീക്ഷകൾ നൽകിയത്. പിന്നീട് 2013 ൽ സുപ്രീം കോടതി ഈ വിധി റദ്ദ് ചെയ്തെങ്കിലും സമൂഹത്തിലും രാഷ്ട്രീയ മേഖലയിലും പുത്തൻ ചർച്ചകൾക്ക് ഇത് വഴി വയ്ക്കുകയുണ്ടായി .

ഇന്ത്യൻ പീനൽ കോഡിന്റെ 377-ആം അനുച്ചേദ പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലെര്പെടുന്ന ഏതൊരാൾക്കും ജീവപര്യന്തം തടവു ശിക്ഷയാണ് ലഭിക്കുക, ഈ നിയമമാണ് 2009 ല ഡല്ഹി ഹൈക്കോടതി റദ്ദാക്കകുകയും സുപ്രീം കോടതിവിധിയോടെ പുനസ്ഥാപിക്കപെടുകയും ചെയ്തത്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പരിശേഷിപ്പായ 1860 ലെ ഈ നിയമം ബ്രിട്ടിഷുകാർ തങ്ങളുടെ രാജ്യത്തു ഉടച്ചു വാർതെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നവകശപെടുന്ന ഭാരതം ഇപ്പോഴും ഈ കാലഹരണപെട്ട നിയമം പിന്തുടരുകയാണ്.

ഭിന്ന ലിംഗകരെയും അവര്ക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരെയും അവജ്ഞയോടെ നോക്കി കാണുന്ന ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്, അറിവില്ലായ്മയാണ് ഭൂരിഭാഗത്തിന്റെയും അവജ്ഞയുടെ കാരണം. ഭിന്ന ലിംഗകരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിലും എയിഡ്സ് പ്രതിരോധ പ്രവര്തനങ്ങളിലും ഉയര്ന്നു കേൾകുന്ന ശബ്ദമാണ് അഞ്ജലി ഗോപാലന്റേത് . എയിഡ്സ് ബാധിച്ച കുട്ടികൾക്ക് വേണ്ടി രാജ്യത്തു ആദ്യത്തെ കെയർ ഹോം സ്ഥപിക്കുനതിനും 2009 ലെ സുപ്രദാനമായ ഹൈക്കോടതി വിധിക്ക് കാരണമായ പൊതു താല്പര്യ ഹർജി നല്കുന്നതിലും മുന്നിൽ നിന്നും നയിച്ച വ്യക്തിയാണ് 5 8 വയസ്സുക്കാരിയായ അഞ്ജലി ഗോപാലൻ. താൻ സ്ഥാപിച്ച നാസ് ഫൌണ്ടേഷൻ ട്രസ്റ്റ് ലൂടെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അഞ്ജലി ചുക്കാൻ പിടിക്കുന്നത് . 2014 ൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡ് അഞ്ജലിയെ പീപ്പിൾ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കുകയുണ്ടായി.
സെക്ഷൻ 377 നെക്കുറിച്ചും അതിന്റെ കാലിക പ്രസക്തിയെക്കുറിച്ചും സാമുദായികതയെ കുറിച്ചുമൊക്കെയുള്ള തന്റെ അഭിപ്രായങ്ങൾ ന്യൂ ഡൽഹിയിലെ തന്റെ സ്ഥാപനത്തിൽ (നാസ്) വെച്ച് സമകാലിക മലയാളം വാരികയോട് അവർ പങ്കുവെച്ചു .

ചെന്നൈയിൽ ജനിച്ചതാങ്കൾ എന്ത്കൊണ്ടാണ് കർമമ പഥം ഡൽഹിയിൽ തിരഞ്ഞെടുത്തത് ?
ജനിച്ചത് ചെന്നൈയിൽ ആണെങ്കിലും തികച്ച് ആറ് മാസം പോലും അവിടെ കഴിയാൻ എനിക്ക് സാധിച്ചിട്ടില്ല . അച്ഛൻ എയർ ഫൊർസിലായിരുന്നു , ഉത്തരേൻഡിയയിൽ പലയിടങ്ങളിലായി പോസ്റ്റിങ്ങ് , ആ സമയങ്ങളിൽ ലക്ക്നൊവിലെ ഹോസ്റ്റലിൽ നിന്നായിരുന്നു എന്റെ പഠനം. അതിനു ശേഷം ഡൽഹിയിൽ പഠിച്ചു. അങ്ങനെ ഒരു ഉത്തരേൻഡിയക്കാരിയായി മാറുകയായിരുന്നു . പിന്നെയുള്ള എന്റെ പഠനവും ജോലിയുമൊക്കെ അമേരിക്കയിലായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം രണ്ടു കാരണങ്ങൾക്കൊണ്ട് ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചു ഒന്ന് , അച്ഛനും അമ്മക്കുമൊപ്പം ഇന്ത്യയിൽ ജീവിക്കണമെന്ന ആഗ്രഹം മറ്റൊന്ന് അമേരിക്കയിൽ പഠിച്ചതും പരിശീലിച്ചതും പ്രവൃത്തിചെതുമെല്ലാം ഇന്ത്യയിൽ പ്രാവർത്തികമാക്കാനുള്ള ആഗ്രഹം . അങ്ങനെയാണ് വീണ്ടും ഡൽഹിയിലേക്കു എത്തുന്നത്.

 കുടുംബം ?
അച്ഛൻ Dr . കെ .ആർ . ഗോപാലൻ ഇന്ത്യൻ എയർ ഫോർസിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ആയിരുന്നു . പാകിസ്ഥാനിയായ അമ്മ , വീട്ടമ്മയും . അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്ന് മക്കളാണ് . അഞ്ചു വർഷങ്ങൾക്കു മുൻപ് അച്ഛനും അമ്മയും മരിച്ചു.സഹോദരൻ പതിനാല് വർഷങ്ങൾക്ക് മുൻപ് മരിച്ചു . ഒരു സഹോദരിയുണ്ട് .ഇപ്പോൾ അമേരിക്കയിലാണ് . ഞാൻ എന്റെ പ്രവർത്തനങ്ങളുമായി ഡൽഹിയിലും . മുത്തശ്ശിയെ കാണാൻ പണ്ട് ഇടയ്ക്കിടെ ചെന്നൈയിൽ പോകുക പതിവായിരുന്നു .മുത്തശ്ശിയുടെ മരണശേഷം ഇപ്പോൾ ജോലി ആവശ്യങ്ങൾക്കായി മാത്രമേ അവിടെ പോകാറുള്ളൂ.

പൊളിറ്റിക്കൽ സയൻസും ജേർണലിസവും പഠിച്ച താങ്കൾ എന്താണ് ആ വഴികളി ൽ നിന്ന് മാറി , എയിഡ്സിനെതിരെ പ്രവർത്തിക്കാനുണ്ടായ പ്രചോദനം ?
അമേരിക്കയിൽ ആയിരുന്നപോൾ വ്യത്യസ്ത മായി എന്തെങ്കിലുമൊന്ന് പഠിക്കണമെന്ന ആഗ്രഹമുണ്ടായി . അങ്ങനെയാണ് ഇന്റർനാഷണൽ ഡവലപ്മെന്റ്റ്ൽ പി ജി ചെയ്തത്. പി ജി എടുത്തതിനു ശേഷം ജീവിതത്തിൽ ഉണ്ടയാത് വലിയൊരു മാറ്റമാണ് .
ഞാൻ ഒരിക്കലും ചിന്തിക്കാത്ത മേഖലയായിരുന്നു എയിഡ്സുമായി ബന്ധ പ്പെട്ട പ്രവർത്തനങ്ങൾ എന്നാൽ പഠനത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി വർക്ക് നിര്ബന്ധമായിരുന്നു. എനിക്ക് ല ഭിച്ചത് എയിഡ്സ് പ്രതിരോധ പ്രവർത്തന മേഖലയും . 1980-90 കളിൽ എയിഡ്സ് ബാധിച്ചവരോട് വലിയ വിവേചനമായിരുന്നു സമൂഹം കാട്ടിയിരുന്നത് . എന്നാൽ എയിഡ്സ് രോഗികളുമായി കൂടുതൽ ഇടപെട്ടപ്പോഴാണ് അത് തെറ്റാണെന്ന് എനിക്ക് ബോധ്യമായത് .
.
എച്ച് ഐ വി ബാ ധിച്ച അഞ്ചു വയസ്സായ ഒരു ആണ് കുട്ടിയുടെ നിസ്സാഹായാവസ്ഥ കണ്ടപ്പോഴാണ് നാസിൽ കുട്ടികൾക്കായി കെയർ ഹോം സംവിധാനം ആരംഭിച്ചതെന്ന് കേട്ടിട്ടുണ്ട്.
അതേ .1994 ൽ ആണ് എയിഡ്സ് ബാധിതർ ക്ക് വേണ്ടിയുള്ള നാസ് ഞാൻ സ്ഥാപിക്കുന്നത് എന്നാൽ അന്നുവരെ നാസിൽ രോഗം ബാധിച്ച കുഞ്ഞുങ്ങളെ പാർപ്പിക്കാനുള്ള
കെയർ ഹോം സംവിധാനം ഇല്ലായിരുന്നു . അച്ഛനും അമ്മയും എയിഡ്സ് രോഗത്താൽ മരണ മടഞ്ഞപ്പോൾ അഞ്ചു വയസ്സായ അവരുടെ മകൻ അനാഥനായി.ആ കുട്ടിയെ ഏറ്റെടുത്തു വളർത്താൻ ആരും തയ്യാറായില്ല . മാതാ പിതാക്കളുടെ രോഗം ആ കുട്ടിയേയും പിടികൂടിയിരുന്നു. 2000 ത്തിലാണ് ഇത് സംഭവിക്കുന്നത്. നാസിന് മുന്നിൽ എയിഡ്സ് ബാധിച്ച ആണ് ക്കുട്ടിയെ കണ്ടപ്പോൾ
ഞാൻ പല ആശുപത്രികളിലും വിളിച്ചു നോക്കി പല സംഘടനകളിലും അറിയിച്ചു .ആരും എച്ച് ഐ വി ബാ ധിച്ച ആ കുട്ടിയെ ഏറ്റെടുക്കാനോ അതിന് ചികിത്സ നൽകാനോ തയ്യാറായില്ല . അങ്ങനെ ഞങ്ങൾ തന്നെ കുട്ടികൾക്കായി കെയർ ഹോമും തുടങ്ങി. അതിൽ അവനെ പാർപ്പിച്ചു . ഇപ്പോൾ എച്ച് ഐ വി ബാധിച്ച് എത്തിയ അനേകം കുട്ടികൾ ഇവിടെ ഉണ്ട് . അവർക്ക് ആവശ്യമുള്ള മരുന്നും ഭക്ഷണവും വിദ്യാഭ്യാസവും സ്നേഹവും നൽകി മിടുക്കരായി
വളർത്തുന്നു.

ഇപ്പോൾ അന്നത്തെ ആ അഞ്ചു വയസ്സായ കുട്ടി എന്ത് ചെയ്യുന്നു ?
അയാൾ ഇപ്പോൾ NIIT പഠനം കഴിഞ്ഞ് റീടെയിൽ ഇൻഡസ്ട്രീയിൽ ജോലി ചെയ്യുന്നു .
എച്ച് ഐ വി പിടിപെട്ടാൽ ജീവിതം അവസാനിച്ചു എന്ന് കരുതുന്നവരാണ് പലരും . അങ്ങനെ ചിന്തിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ , മരണം എല്ലാവർക്കുമുണ്ട് . അത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം .

ഇന്ത്യ സ്വാതന്ത്യം നേടുന്ന സമയം ബ്രിട്ടീഷ്‌ നിയമത്തില്‍ നിന്നും അതേപടി പകര്ത്തി വെച്ച നിയമങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്‌ഷന്‍ 377. 150-ല്പമരം വര്ഷഇങ്ങള്‍ പഴക്കമുള്ള ഈ നിയമം ഇങ്ങനെ തന്നെ നിൽക്കുകയാണെങ്കിൽ എന്താണ് സംഭവിക്കുക ?
നിലവിലെ സെക്ഷന് 377 പ്രകാരം സ്വ വർഗ ലൈ ൦ഗിക ബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നത്ക്കൊണ്ട് തന്നെ സ്വവര്ഗാനുരാഗികള് പീഡിപ്പിക്കപ്പെടുന്നു . ഇവർ കള്ളന്മാരോ കൊലപാതകികളോ ബലാൽസംഗക്കാരോ അല്ല . Msm ( men sex with men ) കുറ്റവാളികൾ അല്ല . അതുക്കൊണ്ട് തന്നെ ഇന്ത്യന് ശിക്ഷാനിയമത്തിലെ 377ാം സെക്ഷന്
എടുത്തുമാറ്റുന്നതിനുവേണ്ടിയുള്ള പോരാട്ടം ഞങ്ങൾ തുടർന്നുകൊണ്ടിരിക്കും . ആദ്യം നാസ് കോടതിയിൽ പരാതി കൊടുക്കുമ്പോൾ കുട്ടികൾക്ക് എതിരെയുള്ള ലൈ൦ഗിക ചൂഷണം ഈ നിയമത്തിന്റെ കീഴിലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, കുട്ടികള്ക്ക് എതിരെയുള്ള ചൂഷണങ്ങൾക്ക് വേറെ നിയമങ്ങളുണ്ട്. അതുകൊണ്ടുതന്നെ സ്വർഗാനുരാഗികൾക്ക് എതിരെയുള്ള 377 നിലനിൽക്കുന്ന്ത്തിൽ അർത്ഥമില്ല .

ഇന്ത്യ യിൽ എയിഡ്സിന് എതിരായി 94 ൽ നാസ് (NAZ) രൂപികരിച്ചപ്പോൾ സ്വ വർഗ്ഗ ലൈ൦ഗികതയിൽ എയിഡ്സ് സാധ്യതകൾ ഉള്ളതായി കണ്ടിരുന്നോ?
ഞാൻ അമേരിക്കയിൽ പ്രവർത്തിക്കുമ്പോൾ LGBT വിഭാഗങ്ങളിൽ എയിഡ്സ് അന്ന് കണ്ട് വരുന്നുണ്ടായിരുന്നു . ഇന്ത്യയിലുള്ള എന്റെ ഗേ സുഹൃത്തുക്കൾ തന്നെയാണ് ഇവിടെ അതിനുള്ള സാധ്യത ഒന്ന് വിലയിരുത്തണമെന്ന് പറഞ്ഞത് .അങ്ങനെ ഞങ്ങൾ ടെസ്റ്റ്‌ ചെയ്തു . ഫലത്തിൽ രോഗപ്പകർച്ച കണ്ടു .എന്നാൽ എന്നെ ഭയപ്പെടുത്തിയത് മറ്റൊന്നാണ് . ആ സമയം സ്വവർഗ്ഗ വിഭാഗക്കാർ മിക്കവരും വിവാഹം ചെയ്തു കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു . ഇവരിലെ എച് ഐ വി സ്ത്രീകളിലേക്കും അതുവഴി കുട്ടികളിലേക്കും പടരാനുള്ള സാധ്യതയും കൂടി . Lgbt ലൈ൦ഗികത അ൦ഗീകരിക്കപ്പെടാത്തതു കൊണ്ടും എയിഡ്സിനെ ഒരു ഭീകര രോഗമായി കണക്കാക്കുന്നതുകൊണ്ടുമാണ് നാസ്‌ ഇത്തരം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഒരു കൈത്താങ്ങാകാൻ ശ്രമം തുടങ്ങിയത്. അതോടൊപ്പം തന്നെ ശക്തമായ എയിഡ്സ് പ്രതിരോധ പ്രവർത്തനങ്ങളും ഞങ്ങൾ തുടങ്ങി.

എന്തെല്ലാമായിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ?
നാസ് വ്യക്തികളുടെ ആവശ്യാനുസരണം രൂപികരിച്ചതാണ്. അന്ന് സർക്കാർ ആശുപത്രികളിൽ എച് ഐ വി പരിശോധനകൾക്കായുളള സൗകര്യങ്ങൾ ഇല്ലായിരുന്നു. പ്രൈവറ്റ് ലാബുകളുമായി ചേർന്ന് അതിനുള്ള സൗകര്യങ്ങൾ ഞങ്ങൾ ഒരുക്കി മാത്രമല്ല രോഗികള്ക്ക് കിടക്കാനുള്ള സൗകര്യം, ഭക്ഷണം, മരുന്ന് തുടങ്ങി പലതും നൽകാൻ സാധിച്ചു . സ്ത്രീകൾക്ക് സ്വയംരക്ഷാ മാർഗങ്ങൾ പറഞ്ഞുകൊടുക്കുകയും അതിനു വേണ്ടിയുള്ള പാടവം നൽകി പരിശീലിപ്പിക്കുകയും ചെയ്തു .പല സംഘടനകളിലും ചേർന്ന്നിന്നുകൊണ്ട് സ്ത്രീകളേയും യുവതലമുറകളേയും ഉൽബോധിപ്പിക്കാൻ തുടങ്ങി. വിദ്യാഭ്യാസ പരിപാടികൾ രൂപികരിച്ചു . അങ്ങനെ ഓരോന്ന് ഓരോന്നായി ബോധ വൽക്കരണം നൽകിക്കൊണ്ടേയിരുന്നു . രോഗപ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത് , അറിവില്ലായ്മയായിരുന്നു ഭൂരിഭാഗത്തിന്റെയും രോഗ കാരണം . VALUE SEX EDUCATION നൽകിയതിനു ശേഷമാണ് അവര്ക്ക് കിട്ടാതിരുന്ന ഒരു സ്പേസ് കിട്ടിത്തുടങ്ങുന്നത് .പിന്നെപ്പിന്നെ അവരും കാര്യങ്ങൾ ശ്രദ്ധ പൂർവ്വം നോക്കിക്കാണാൻ തുടങ്ങി

MSM (Men sex with men) പ്രകൃതി വിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ ?
ഒരിക്കലുമല് . പ്രണയം എതിർ ലിംഗ്തോടു മാത്രം തോന്നുന്ന വികാരമായാണ് പലരും ചിന്തിക്കുന്നത് . അത് തെറ്റാണ് . ഞാൻ ഒരു ഉദാഹരണം പറയാം .മിക്ക മനുഷ്യരിലും 10 നും 14 നും വയസ്സിനിടയിലാണ് ആദ്യത്തെ ‘crush’ഉണ്ടാവുന്നത് . അത് ആരും മനപൂർവ്വം ചെയ്യുന്നതല്ല . വളരെ സ്വാഭാവികമായി വരുന്നതാണ് . അത് പോലെ സ്വാഭാവികമായി ഉണ്ടാവുന്ന ഒരു ആകർഷണം തന്നെയാണ് സ്വവർഗ ലൈ൦ഗികതയും,അല്ലാതെ മറ്റൊന്നും ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന വികാരമല്ല .ഇത് കൌണ്സെല്ലിംഗ് കൊണ്ട് മാറുന്നതുമല്ല ചില സ്ത്രീകള്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല ,എന്ന് വെച്ച് എല്ലാ സ്ത്രീകളും അങ്ങനെ ആണോ ? അത് പോലെ MSM അ ൦ ഗീ കരിച്ചാൽ എല്ലാവരും ഗേ
ആവില്ല . അത് പ്രകൃതി വിരുദ്ധവുമല്ല . LGBTക്കാരും മനുഷ്യരാണ് .എല്ലാ വികാരങ്ങളുമുള്ള മനുഷ്യർ

റിക്ഷക്കാരനുമായി സ്വവര്ഗരതി ആരോപണത്തെത്തുടര്ന്ന് സസ്പെന്ഡ് ചെയ്യപ്പെട്ട അലിഗഢ് മുസ്ലിം സര്വകലാശാലയിലെ പ്രൊഫസര് ഡോ.ശ്രീനിവാസ് രാമചന്ദ്ര സിറാസിനെ ദുരൂഹസാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത അന്ന് ഒരുപാട് വിവാദങ്ങൾ ഉയർത്തിയതായിരുന്നു . താങ്കളോട് അദേഹം എന്തെങ്കിലും വിഷമതകൾ പറഞ്ഞിട്ടുണ്ടോ ?

എന്റെ നല്ലൊരു സുഹൃത്തായിരുന്നു സിറസ് . അദേഹം ഒരു ഹോമോ സെ ക്ഷ J ൽ ആണെന് കോളേജ് അധികാരികൾ മനസിലാക്കിയതിനു ശേഷം സിറസിന് പല തരത്തിലുള്ള വെല്ലുവിളികളാണ് അഭി മുഖീകരിക്കേണ്ടി വന്നത് . ഒരു ദിവസം എന്നെ അദേഹം ഫോണിൽ വിളിച്ചിട്ട് പറഞ്ഞു താൻ അനുഭവിക്കുനത് വലിയ മാനസിക സ൦ഘർഷമാണ്. എത്രയും പെട്ടെന്ന് അദ്ധേ ഹത്തെ കാണാൻ ഞാൻ ചെന്നിലെങ്കിൽ മുകളിൽ നിന്നും താഴേക്ക് എടുത്ത് ചാടുമെന്ന് . ഞാൻ ഉടനെ തന്നെ പോയി അദേഹത്തെ കണ്ടു, സംസാരിച്ചു. എ എം യു ന് എതിരെ നിയമപരമായി മുന്നോട്ടു നീങ്ങാൻ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് വാക്കും കൊടുത്തു , പക്ഷെ രണ്ടു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം മുറിയിൽ മരിച്ചു കിടക്കുന്ന വിവരമാണ് അറിഞ്ഞത്. എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു സംഭവമാണിത്. കൊലപാതകമാണോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു , പക്ഷെ പോലീസ്, അത് ഒരു ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞു . ഹോമോ സെ ക്ഷ J ൽ ആയി ജനിച്ചാൽ മനുഷ്യന്റെ പരിഗണന ലഭിക്കാത്തത് വളരെ വേദനിപ്പിക്കുന്നതാണ്. ഗേ സമൂഹത്തെ അംഗീകരിക്കാത്തതു കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് . ന്യൂനപക്ഷമാണെങ്കിലും എൽജി ബി ടി യെ കോടതിയും സമൂഹവും അംഗീകരിക്കുകതന്നെ വേണം

ഒരുപാട് ജോലിത്തിരക്കുള്ള ആളാണ് താങ്കൾ , എന്നാലും ഇടനേരങ്ങളിൽ ചെയ്യാൻ ഇഷ്ടപ്പെടുന്നത്എന്താണ്?

സംഗീതം ആസ്വദിക്കും .എല്ലാതരം സംഗീതവും എനിക്ക് പ്രിയപ്പെട്ടതാണ് . തണുപ്പുള്ളമാസങ്ങളിൽ ഡൽഹിയിൽ രാത്രി സംഗീത പരിപാടികൾ ഉണ്ടാകും .അത് ആസ്വദിക്കാനായി മിക്കവാറും ഞാൻ സായാഹ്നങ്ങൾ മാറ്റി വെയ്ക്കും . ഇതിനുപുറമേ
മൃഗങ്ങൾക്കു വേണ്ടി ഒരു പാർപ്പിടം ഞാൻ പുതുതായി പണി കഴിപ്പിച്ചിട്ടുണ്ട് . മിണ്ടാ പ്രാണിക്കൾക്കൊപ്പം സമയം ചിലവിടാൻ അവിടേയും ഞാൻ പോകാറുണ്ട് .

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s