ലഹരിയുടെ ലോകം മാത്രമല്ല പഞ്ചാബ് …

gurmukhi scripts

ലഹരിയുടെ ലോകം  മാത്രമല്ല പഞ്ചാബ് …

(published in Malanadu News:   http://malanadunews.com/?p=270

പഞ്ചാബ് ലഹരിയുടെ മാത്രം നാടല്ലായെന്ന്  തെളിയിച്ചുകൊണ്ടു നാലാമത്തെ  ഫുൽക്കാരി മേള ഡൽഹിയിൽ സമാപ്തമായി. വസ്ത്രങ്ങളിൽ പൂക്കളുടെ ആകൃതിയിൽ എംബ്രോയിഡറി ചെയ്ത ഷോൾ വിവാഹ വേളയിൽ അമ്മ മകൾക്ക്‌  സമ്മാനമായി നൽകാറുണ്ട്  . ഈ പതിവ് പിന്നീട്  മകൾക്കു കുഞ്ഞുണ്ടാവുമ്പോഴും തുടർന്നുകൊണ്ടിരിക്കും. ഇങ്ങനെ ലഭിക്കുന്ന ഫുൽക്കാരികൾ മകൾ സൂക്ഷിച്ചു വെയ്ക്കുകകയും വരും തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നു  . പഞ്ചാബിൽ ഇപ്പോഴും നിലനിന്നു പോകുന്ന പഴയ ഒരു സംസ്കാരമാണിത്. ഒരു വ്യത്യാസമേ ഉണ്ടായിട്ടുള്ളൂ, കാലം മാറിയപ്പോൾ ‘അമ്മയ്ക്ക് തയ്‌ക്കാൻ സമയമി ല്ലാതായി പകരം മെഷീൻ വഴി തുന്നിയ ഫുൽക്ക്കാരികളാണ്  ഇപ്പോൾ വിവാഹ സമ്മാനമായി നൽകുന്നത്. എന്നാൽ പഴയകാലത്തെ രീതി നിലനിർത്തുന്നതിന് വേണ്ടിയായിരുന്നു ഫുൽക്കാരി പ്രദർശനം .

“Ma    de    hathan    di    ae    phulkari   nishani eh; Isse Naseebawalan  ne  ronde  hasde  payii eh” തുടങ്ങുന്ന പഞ്ചാബി ഗാനം  ” എന്റെ ‘അമ്മ കൈ കൊണ്ട് തുന്നിയ ഫുൽക്കാരിയാണ് . അമ്മയ്ക്ക് സന്തോഷമുള്ളപ്പോഴും സങ്കടമുള്ളപ്പോഴും ഈ ഫുൽകാരി അമ്മയോടൊപ്പമുണ്ടായിരുന്നു.അതുകൊണ്ടുതന്നെ, ഈ ഫുൽകാരി കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓര്മ വരുന്നു” പരമ്പരാഗതമായ ഈ പഞ്ചാബി ഗാനം തന്നെ വളരെയധികം സ്വാധീനിച്ചുയെന്ന് ഹർപ്രീത് കൗർ പറയുന്നു . ” ഇവിടെ ഞാൻ പ്രദർശിപ്പിച്ചിരിക്കുന്ന എട്ടു ഫുൽക്കാരികൾ  എന്റെ മുത്തശ്ശി തുന്നിയതാണ് . മുത്തശ്ശിയിൽ നിന്ന് അമ്മയ്ക്കും അമ്മയിൽ നിന്ന് എനിക്കും ഇത് ലഭിച്ചു . അമ്മ ഫുൽക്കാരി നെയ്യാൻ പഠിച്ചില്ല .മെഷീൻ കൊണ്ട് തുന്നി വിപണികളിൽ നിന്ന് ലഭിക്കുന്ന ഷോളിനു അമ്മയുടെ സ്നേഹവും കരുതലും കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.അതുകൊണ്ടു, ഈ കല ഞാൻ പഠി ച്ചുക്കൊണ്ടിരിക്കുകയാണ് , എന്റെ തലമുറയ്ക്ക് നൽകാൻ”

പഞ്ചാബി ലിപിയായ ഗുർമുഖിക്ക് പുനർജീവനം നൽകുന്നതായിരുന്നു ഇത്തവണത്തെ ഫുൽക്കാരി മേളയിലെ   മറ്റൊരു സവിഷേത. നാം നിത്യേന  ഉപയോഗിക്കുന്ന ഭരണി , പാത്രം, ഇഷ്ടിക തുടങ്ങിയ  വസ്തുക്കളിൽ ഗുർമുഖി ലിപി ആലേഖനo  ചെയ്തു പ്രദർശിപ്പിക്കുകയായിരുന്നു .  ഗുർമുഖി ലിപിയുടെ മഹത്വം ജനങ്ങളിൽ ബോധാവല്കരിക്കുകയെന്നതാണ്  ഈ മേളയിലൂടെ  ഉദ്ദേശിക്കുന്നതെന്നും  കൗർ അഭിപ്രായപ്പെട്ടു.

Advertisements